¡Sorpréndeme!

ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി സ്വരാജ് | Oneindia Malayalam

2017-12-08 147 Dailymotion

M Swaraj MLA Gives Reply To Asianet News

ദുരന്തങ്ങള്‍ ആഘോഷമാക്കുന്നു എന്ന് മാധ്യമങ്ങള്‍ക്ക് നേരെ വളരെക്കാലമായി ഉയരുന്ന വിമർശനമാണ്. ഓഖി ദുരന്തത്തിൻറെ പശ്ചാത്തലത്തില്‍ ഈ ആരോപണങ്ങള്‍ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുകയാണ്. 2015ല്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിൻറെ ഇരയുടെ ഓക്സിജൻ മാസ്ക് മാറ്റി മൈക്ക് വെച്ച നിലയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻറെ മൈക്ക്. ഈ ചിത്രമാണ് ഇപ്പോള്‍ വിമർശനങ്ങള്‍ക്ക് വിധേയമാകുന്നത്. എം സ്വരാജ് എംഎല്‍എ ഫേസ്ബുക്കില്‍ ഈ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുജിത് ചന്ദ്രൻ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതിന് എം സ്വരാജ് മറുപടിയും നല്‍കിയിരിക്കുന്നു. ബോട്ട് ദുരന്തത്തില്‍ ഇരയായ സ്ത്രീയുടെ ബൈറ്റ് എടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലും സമ്മതം വാങ്ങിയുമാണ് എന്നാണ് മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ വിശദീകരിച്ചത്. ഇതിനും സ്വരാജ് എംഎല്‍എ മറുപടി നല്‍കിയിരിക്കുകയാണ്.